മമ്മൂട്ടി നായകനാവുന്ന ഷൈലോക്കിന്റെ രണ്ടാം ടീസര്‍ പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് . അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന മമ്മൂട്ടിയും പൊലീസുകാരുമാണ് ടീസറില്‍.
മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
തമിഴ് നടന് രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നു. മീനയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക