Home LATEST NEWS ‘ഒരു ദിനം കനവിന്‍ മനം’; മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു; ഏറ്റെടുത്ത് ആരാധകര്‍-...

‘ഒരു ദിനം കനവിന്‍ മനം’; മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തുവിട്ടു. ഒരു ദിനം എന്ന് തുടങ്ങുന്ന ഗാനം ആനന്ദ് ഭാസ്‌ക്കരന്‍ ആണ് പാടിയിരിക്കുന്നത്.

സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്

Also Read :   ലോകായുക്ത ഭേദഗതി; ഓര്‍ഡിനന്‍സില്‍ വീണ്ടും എതിർപ്പറിയിച്ച് സി.പി.ഐ