തന്റെ പിഞ്ചോമനയെ വാരി പുണർന്ന് സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. ജനുവരി 14 നാണ് ദിവ്യ ഉണ്ണി ഒരു പെണ്കഞ്ഞിന് ജന്മം നൽകിയത്. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍.
ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്ജുന്, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക