കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി ഡിഎംഒ ഡോ. നാരായണ നായ്ക് അറിയിച്ചു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഐസലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ അവർക്കുവേണ്ട ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാണ്.
ഈ ദിവസങ്ങളിൽ ചൈനയിൽ നിന്നു നാട്ടിലെത്തിയ ആരെങ്കിലും ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ 1056 നമ്പറിലോ ജില്ലാ മെഡിക്കൽ ഓഫിസുമായോ ഫോണിൽ ബന്ധപ്പെടണമെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക് അറിയിച്ചു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നു രാവിലെ ഡിഎംഒ ഓഫിസിൽ റിവ്യൂ മീറ്റിങ് ചേരും.
ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 61 പേരാണു കണ്ണൂരിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക