ഇന്ന് ഫേസ്ബുക് ഉപയോഗിക്കാത്തവരായി ആരുമില്ല. ഫേസ്ബുക്ക് വഴി ഒരുപാടു നല്ലതും പ്രയോജനമുള്ളതുമായ കാര്യങ്ങളും അതുപോലെ തന്നെ പലതരത്തിലുള്ള പ്രേശ്നങ്ങളും ദോഷങ്ങളും നേരിടാറുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള് നമ്മളുടെ പല പേര്‍സണല്‍ കാര്യങ്ങളും വ്യക്തമാകുന്നുണ്ട്. ഇത്തരത്തില്‍ നമ്മള് തീര്‍ത്തും ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
കുഞ്ഞുങ്ങളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒരു പരിധിവരെ ഒഴിവാക്കുക.
കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ ,അവരുടെ സ്കൂള്‍ സമയം ,അവര്‍ക്ക് ഏത് തരത്തിലുള്ള ഭക്ഷണമാണ് ഇഷ്ട്ടം എന്നിങ്ങനെ നമ്മള് പല കാര്യങ്ങളും ഫേസ്ബുക്കില്‍ ഇടുന്നത് ഒഴിവാക്കുക.
നിങ്ങള്‍ ഒരു കാര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ആ പോസ്റ്റില്‍ നിങ്ങളെ സംബന്ധിക്കുന്ന എന്തൊക്കെ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
മദ്യപിച്ചുകൊടു ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്ഒരു തരത്തിലും ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും നിങ്ങളുടെ പേര്‍സണല്‍ വിവരങ്ങള്‍,പിക്ച്ചറുകള്‍ എന്നിവയെല്ലാം പ്രൈവസി ആകുവാന്‍ ശ്രദ്ധിക്കുക
നിങ്ങളുടെ വീടുമായി സംബന്ധിച്ച ഒരു കാര്യങ്ങളും ഫേസ്ബൂക്കിലൂടെ ഷെയര്‍ ചെയ്യാതിരിക്കുക.
നിങ്ങളുടെ വീടിന്റെ ആഡ്രസ്സ് ,നിങ്ങള്‍ ജോലി ചെയ്യുന്ന സമയങ്ങള്‍ എന്നിങ്ങനെ ഒരു കാര്യങ്ങളും ഷെയര്‍ ചെയ്യാതിരിക്കുക.
അടുത്തതായി നമ്മളുടെ പണമിടപാടുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ ,ചെക്കുകള്‍ ,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെയുള്ള പല വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഒഴിവാക്കുക.
വളരെ പ്രധാനമായ ഒരു കാര്യമാണ് ഫേസ്ബുക്കിലൂടെയുള്ള അബ്യുസ്. മറ്റൊരാളെ നമ്മള് ഫേസ്ബുക്കിലൂടെയോ അല്ലെങ്കില്‍ മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെയോ അപമാനിക്കുവാന്‍ പാടുള്ളതല്ല. അത് നമുക്ക് പലതരത്തിലുള്ള (പോലീസ് കേസുകള്‍ക്ക് വരെ )പ്രേശ്നങ്ങള്‍ക്ക് ഇടയാകുന്നു.
ഇത് വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നിങ്ങളുടെ പേര്‍സണല്‍ ഡോക്യൂമെന്റുകളായ പാസ്പോര്‍ട്ട് ,ആധാര്‍ കാര്‍ഡ് ,പാന്‍ കാര്‍ഡ് ,സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള ഒരു വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുക.
നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളെ ഒരാള്‍ ഫോട്ടോ ടാഗ് ചെയ്യുകയെണെങ്കില്‍ അത് ഒഴിവാക്കുക. ഫേസ്ബുക്കില്‍ തന്നെ അതിലുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക