കോഴിക്കോട്: കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 60 വര്‍ഷം കഠിന തടവ്. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവുണ്ട്.
2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്കൂളില്‍ വെച്ച് അധ്യാപകന് കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്.സംഭവം അറിഞ്ഞ മറ്റു വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം സ്കൂള്‍ അധികൃതരുടെ മുന്നിലെത്തിക്കുന്നത്.
ആദ്യം സ്കൂള്‍ തലത്തില്‍ അന്വേഷണം നടത്തി. പിന്നീട് 2017 മാര്‍ച്ചില്‍ പ്രധാനാധ്യാപകന് പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു.
സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഈ പണം സൂക്ഷിച്ച് പലിശ വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക