പത്തനംതിട്ട: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്. അടൂരിലാണ് സംഭവം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് അയല്‍വാസിയായ വിദ്യാഭവനില്‍ വിശ്വംഭരന്(44) ആസിഡാക്രമണം നടത്തിയത്.
സംഭവത്തില്‍ വിശ്വംഭരനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്ബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ബുധനാഴ്ച രാത്രി അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന് അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു.
മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ അഭിലാഷിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക