ദിലീപ് നിര്‍മ്മിച്ച് ദിലീപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ‘തട്ടാശ്ശേരി കൂട്ടം’ എന്നാണ് ചിത്രത്തിന്റെപേര്. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കി ഒരുക്കിയ ചിത്രമാണിത്.
അര്ജുന് അശോകനാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രം ആണിത്.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക