ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളും സംവിധായകന് എ.എല്‍. വിജയ്യും തമ്മിലുള്ള വിവാഹവും വിവാഹമോചനവും സിനിമോലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരദമ്ബതികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന് ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ് അളകപ്പന്. അമല പോളും സംവിധായകന് എ എല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് അളകപ്പന്.
വിജയ്യുമായുള്ള വിവാഹത്തിന് ശേഷം അമല പോള്‍ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചുവെന്നും അളകപ്പന് പറയുന്നു. ഇതിനു പിന്നാലെയാണ് അമല അഭിനയിക്കാന്‍ തയ്യാറായത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അളകപ്പന് മകന്റെ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അളകപ്പന്റെ തുറന്നുപറച്ചില്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിനു മുമ്ബും വിജയ്യും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ പിതാവ് പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന് മുമ്ബ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്ന് എ.എല്‍. വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പകരം പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും വിജയ് പറഞ്ഞിട്ടുണ്ട്. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ.ആര്.ഐശ്വര്യയെ വിവാഹം ചെയ്തു. അമല സിനിമാത്തിരക്കുകളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക