അശ്വതി: വിദേശത്ത് തൊഴിൽ ചെയ്യുന്നവർ അവിടെ വിട്ട് നാട്ടിൽ വന്ന് നിൽക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലിൽ അഭിവൃദ്ധിയുണ്ടാവുന്നു. ആത്മധൈര്യം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ ചില നഷ്ടങ്ങൾ ഈ വർഷം ഉണ്ടാവുമെങ്കിലും വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
ഭരണി: സ്വന്തം കഴിവ് കൊണ്ട് മുന്നിലേക്ക് പോവുന്നതിന് സാധിക്കുന്നു. മാനസിക സംഘർഷത്തിന് അയവ് വരുന്ന വർഷം കൂടിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിദ്യാർത്ഥികൾക്ക് നല്ല കാലം. സാമ്പത്തികം മെച്ചപ്പെടും. എങ്കിലും കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.
കാർത്തിക: ഗുണദോഷ സമ്മിശ്രം. വളരെയധികം ശ്രദ്ധയോടെ ഓരോ കാര്യത്തിലും മുന്നോട്ട് പോവുക. ജീവിത പങ്കാളിക്ക് പുരോഗതി ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ തളർന്ന് പോവുന്ന സാഹചര്യം ധാരാളം ഉണ്ടാവും. അശ്രദ്ധ മൂലം ചെറിയ പരിക്കുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
രോഹിണി: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കും. ചെലവുകൾ അൽപം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളുടെ നേട്ടങ്ങൾക്ക് പല വിധത്തിലുള്ള അടിസ്ഥാനം കണ്ടെത്താൻ ഈ വർഷം സാധിക്കുന്നുണ്ട്.അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക.
മകയിരം: സ്വന്തം ഭൂമിയിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനസന്തോഷം വർദ്ധിക്കും. ചില അവസരങ്ങളിൽ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. ദാമ്പത്യത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യങ്ങൾ ഉള്ളത് ഒഴിവാക്കിയാൽ നല്ല വർഷം.
തിരുവാതിര: ആരോഗ്യപരമായി നല്ല സമയം. വിവാഹം വാക്കുറപ്പിക്കുന്നത് ഈ വർഷമായിരിക്കും. പ്രണയിക്കുന്നവർക്ക് അനൂകൂല സമയം. അൽപം അരിഷ്ടതകൾ ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവണം. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്കുള്ള സാധ്യതയുണ്ട്.
പുണർതം: വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് അൽപം നിയന്ത്രിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർദ്ധിക്കുന്നുണ്ട്. സഹായിക്കുന്നവർ ആളെ അറിഞ്ഞ് വേണം സഹായിക്കുന്നതിന്.
പൂയ്യം: ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള വഴിയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് ഗുണാനുഭവം ഉണ്ടാവുന്നു.
ആയില്യം: കടബാധ്യത കുറക്കുന്നതിന് സാധിക്കുന്നു. ഭാഗ്യ പരീക്ഷണങ്ങൾ അരുത്. ഇത് ധന നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പണം ചിലവാക്കുമ്പോൾ ശ്രദ്ധ വേണം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുന്നു.
മകം: പങ്കാളിക്കോ മാതാവിനോ അനാരോഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തി. ഈശ്വരാധീനം നല്ലതു പോലെ ഉണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും ധൈര്യപൂർവ്വം മുന്നോട്ട് പോവുക.
പൂരം: അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. പൂർവ്വികരുടെ സ്വത്ത് ലഭിക്കുന്നു. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുമെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ പ്രശ്നമില്ല. കുടുംബത്തിൽ സ്ത്രീജനങ്ങൾ മൂലം പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ഉത്രം: നിങ്ങൾക്ക് അനുകൂലമായി നിന്നിരുന്നവർ പുറകിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്താനഗുണത്തിനുള്ള സാധ്യതയും നിങ്ങളിൽ ഈ വർഷം കാണുന്നുണ്ട്.
അത്തം: ദീർഘയാത്രകൾ ഒഴിവാക്കുക. ജീവിതത്തിൽ അപകടങ്ങൾ കാത്തിരിക്കുന്നത് പലപ്പോഴും ഈ വർഷം ഇവർക്ക് യാത്രയിലായിരിക്കാം. ബന്ധുജന സഹായം നിമിത്തം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തിൽ സന്തോഷം നിറയുന്നു.
ചിത്തിര: നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ച് കിട്ടും.വാഹനത്തിനായി പണം ചിലവഴിക്കും. കുടുംബത്തിലെ തലമുതിർന്ന അംഗത്തിന് അനാരോഗ്യം വേട്ടയാടും. പങ്കാളികൾ തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവുമെങ്കിലും അത് കുടുംബത്തെ ബാധിക്കുകയില്ല.
ചോതി: തൊഴിലന്വേഷകർക്ക് മികച്ച ഫലം ലഭിക്കും. പൊതു പ്രവർത്തകർക്ക് ജനസമ്മതിയുണ്ടാവും. സാമ്പത്തിക പ്രതിസന്ധികൾ ചെറിയ രീതിയിൽ അലട്ടുന്നുണ്ട്. ഇരു ചക്ര വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വിശാഖം: അവിചാരിതമായി യാത്രകൾ വേണ്ടി വരും. സന്താനങ്ങൾക്ക് രോഗാരിഷ്ടതകൾക്കുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉയർന്നെണീക്കുന്നതിനുള്ള ഊർജ്ജം ലഭിക്കും. പ്രതീക്ഷിക്കാത്ത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. നേട്ടങ്ങൾ പല വിധത്തിൽ ബാധിക്കുന്നത് പങ്കാളിയെയാണ്.
അനിഴം: നടപ്പാകില്ലെന്ന് കരുതിയിരുന്ന പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. സന്താനങ്ങൾക്ക് രോഗാരിഷ്ടതകൾക്കുള്ള സാധ്യതയുണ്ട്. വയറിൻറെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കാലങ്ങളായി അലട്ടിയിരുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നുണ്ട്.
തൃക്കേട്ട: ജീവിത പങ്കാളിക്ക് നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. കാലാവസ്ഥമാറുന്നതിനനുസരിച്ച് രോഗസാധ്യതകൾ വർദ്ധിക്കുന്നുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. അല്ലെങ്കിൽ നിങ്ങളിൽ അപകടത്തിനുള്ള സാധ്യത ഈ വർഷം കാണുന്നുണ്ട്.
മൂലം: സഹായവാഗ്ദാനങ്ങൾ സുഹൃത്തുക്കൾ നടത്തുമെങ്കിലും അതിൽ നിന്ന് അവർ പിൻമാറുന്നതിനുള്ള സാധ്യതയുണ്ട്. ദീർഘയാത്രകൾ ഒഴിവാക്കുക. പണം കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കാം. അല്ലെങ്കിൽ നഷ്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.
പൂരാടം: പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ച് വരുന്നു. മംഗല്യഭാഗ്യം ഈ വർഷം ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിക്കുള്ള സാധ്യതയുണ്ട്.
ഉത്രാടം: നല്ല കാര്യങ്ങൾക്കായി പണം ചിലവാക്കുന്നുണ്ട്. സുഹൃത്തുക്കൾക്കായി പണച്ചിലവിനുള്ള സാധ്യതയുണ്ട്. മംഗല്യഭാഗ്യം ഉണ്ടാവുന്നു. വിദേശയാത്രാ സ്വപ്നം സഫലമാവുന്നു. എങ്കിലും കഠിനപരിശ്രമം ഏത് കാര്യത്തിന് പുറകിലും അനിവാര്യമാണ്.
തിരുവോണം: ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. മനസ്സിൻറെ സന്തോഷത്തിന് വേണ്ടി കാര്യങ്ങൾ പ്രവർത്തിക്കും. സന്താനദുഖത്തിന് അറുതിയുണ്ടാവുന്നു. വിവാഹാലോചനയിൽ ഉത്തമ ബന്ധം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കുക.
അവിട്ടം: ബന്ധുജനങ്ങളിൽ നിന്ന് വിവിധ തരത്തിലുള്ള സഹായം ലഭിക്കുന്നുണ്ട്. ഗൃഹനിർമ്മാണത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൈതൃക സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കിൽ അത് നഷ്ടത്തിലേക്കെത്തും.
ചതയം: പുതിയ സുഹൃത് ബന്ധം ജീവിതത്തിൽ ഉണ്ടാവും. ഇത് പോസിറ്റീവ് ആയ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ പോവുന്നവർക്ക് അനുകൂല സമയമാണ്. ബന്ധുജനങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനമാവും.
പൂരൂരുട്ടാതി: സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കും. തൊഴിൽ രഹിതർക്ക് ആശ്വാസമായ ഫലം ലഭിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് തന്നെ ബാധ്യതയായി മാറും. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഉത്രട്ടാതി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് ദ്രോഹിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഉദര സംബന്ധമായ അസുഖങ്ങൾ നിങ്ങളെ അലട്ടിയേക്കാം.
രേവതി: വിവാഹം വാക്കാൽ ഉറപ്പിക്കും. കലാരംഗത്ത് മികച്ച നേട്ടം ലഭിക്കുന്ന വർഷമാണ് ഇത്. വാഹനം വിൽക്കുന്നതിന് ശ്രമിക്കുന്നു. അതിലൂടെ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കൾക്കായി പണം ചിലവാക്കുന്നതിനുള്ള അവസ്ഥയുണ്ടാവുന്നുണ്ട്. സാമ്പത്തികം വലിയ പ്രതിസന്ധിയല്ലാതായി മാറുന്ന ഒരു വർഷമാണ് രേവതി നക്ഷത്രക്കാർക്ക് 2020.
പ്രതികരിക്കാൻ ഇവിടെ എഴുതുക