കന്നി വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. ചിത്രങ്ങൾ സഹിതമാണ് താരം തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയത്. ‘അനുനയ നയം വ്യക്തമാക്കുന്നു’ എന്ന ക്യാപ്ഷനോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് താരം താൻ വോട്ട് ചെയ്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം വോട്ടിംഗ് സ്ലിപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താൻ കന്നി വോട്ട് ചെയ്യാൻ പോകുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. പോസ്റ്റിൽ താരത്തിന്റെ രാഷ്ട്രീയം എന്താണ്, നിലപാടുകൾ ഉള്ളയാളാണോ എന്നുമൊക്കെയുള്ള കമന്റുകൾ ആരാധകർ ചോദിച്ചിരുന്നു.
ഇതിന് ‘നമ്മുടെ ആൾ എന്ന നിലയിലാണ് മലയാളികൾ താരങ്ങളെ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്നും ഒരുപക്ഷം നിന്നു പറയുമ്പോൾ അവരുടെ മീനാക്ഷി ഞങ്ങളുടെ മീനാക്ഷി എന്ന നിലയിൽ കാര്യങ്ങൾ പോകുമെന്നും ഈ തിരിവുകളെയാണ് താൻ ഭയപ്പെടുന്നത്’ എന്നും താരം പറയുകയും ചെയ്തു.
സ്വന്തമായി നിലപാടുള്ളപ്പോഴും ഒരാളുടെയും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഇപ്പോൾ താൻ ഉള്ളത് എന്നും കുറച്ചുകൂടി വലുതാകുമ്പോൾ താനും നിലപാടുകൾ വ്യക്തമാക്കിയേക്കാം എന്നും ഇപ്പോൾ എല്ലാവരും ക്ഷമിക്കണം എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഏതായാലും നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക