ഇന്നത്തെ ദിവസം മിക്കവര്‍ക്കും സമ്മിശ്രമായാണ് കാണുന്നത്. മിക്ക രാശിക്കാരിലും ഒരു ഭാഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കുമ്പോള്‍ മറുഭാഗത്ത് ചില പ്രശ്നങ്ങളും ഉടലെടുക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. പ്രണയത്തിന്റെ കാര്യത്തിലും ഇന്ന് നല്ല ദിവസമാണ്.
പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇത്രയൊക്കെ നല്ല ഫലങ്ങളുണ്ടെങ്കിലും ചില തിരിച്ചടികളും ഇവര്‍ നേരിടുന്നു.
മേടം രാശി
നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന ജോലികള്‍ ഇന്ന് പരിഹരിക്കാനാകും. ജോലിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഓഫീസിലെ നിങ്ങളുടെ ജോലികളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തും. നിങ്ങളുടെ കഠിനാധ്വാനം മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തും. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചങ്ങാത്തം നിലനിര്‍ത്തുക. ഇന്നത്തെ ദിവസം വ്യാപാരികള്‍ക്കും ലാഭകരമാകും. ചില പുതിയ ആളുകളുമായി ബന്ധപ്പെടാന്‍ കഴിയും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സാമ്പത്തികം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും സഹായിക്കാനാകും.
ഇടവം രാശി
ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ ദോഷം ചെയ്യും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക. ജോലിസ്ഥലത്ത് ഇന്ന് ശ്രദ്ധ നല്‍കുക. ബിസിനസ്സുകാര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. ചിലരുടെ ദുഷ്ട ശ്രമങ്ങള്‍ കാരണം നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം. ജോലിക്കാര്‍ ഓഫീസില്‍ സഹപ്രവര്‍ത്തകരോട് അകലം പാലിക്കുക. സാമ്പത്തികം നന്നായിരിക്കും. വലിയ ചെലവുകള്‍ ഉണ്ടാകില്ല. കുടുംബജീവിതം സാധാരണമായിരിക്കും.
മിഥുനം രാശി
പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. നിങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാവുന്നതാണ്. ചില നെഗറ്റീവ് ആളുകളെ നിങ്ങള്‍ക്ക് ഇന്ന് കണ്ടുമുട്ടാം. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. പണവുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
കര്‍ക്കിടകം രാശി
സാമ്പത്തിക രംഗത്ത് നല്ല ദിവസണ്. ഇന്ന് പെട്ടെന്ന് നിങ്ങളെ സഹായിക്കാന്‍ ആരെങ്കിലും വരാം. ആവശ്യത്തിലധികം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. പങ്കാളിയുമായി ചെലവഴിക്കാന്‍ സമയം ലഭിക്കും. ജോലിസ്ഥലത്ത് സമ്മിശ്ര ഫലങ്ങളായിരിക്കും. ജോലിഭാരം നിങ്ങളെ തിരക്കിലാക്കും. വ്യാപാരികള്‍ക്ക് ഇന്ന് വലിയ നേട്ടമുണ്ടാവില്ല. ആരോഗ്യം ഇന്ന് നന്നായിരിക്കും.
ചിങ്ങം രാശി
ആരോഗ്യ കാര്യങ്ങള്‍ ഇന്ന് ശ്രദ്ധിക്കുക. അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക. കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാവും. വഴക്കുകളുണ്ടായാല്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജീവിതപങ്കാളിയുമായി ചില തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. സാമ്പത്തികം ഇന്ന് അധികം മെച്ചപ്പെടില്ല. ചെലവുകള്‍ വര്‍ദ്ധിക്കും.
കന്നി രാശി
ഓഫീസില്‍ പെട്ടെന്ന് ഒരു പ്രശ്നമുദിച്ചേക്കാം. അത് കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വരും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ ഒന്നു കരുതിയിരിക്കുക. പ്രശ്നങ്ങളില്‍ മനസാന്നിദ്ധ്യം കളയാതെ പെരുമാറുക. സാമ്പത്തികം ശക്തിപ്പെടുത്താന്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കുക. ഇന്ന് കടം വാങ്ങാതിരിക്കുക. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ ആരോഗ്യവും നന്നായിരിക്കും.
തുലാം രാശി
പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ പ്രണയിനിയുമായി നല്ല സമയം ചെലവഴിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇന്ന് ഒരു പ്രധാന തീരുമാനം എടുക്കാം. നിങ്ങളുടെ പ്രണയം നിങ്ങളുടെ കുടുംബവുമായും സംസാരിക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് പണം ലഭിക്കും, പക്ഷേ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കില്ല. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം രാശി
സ്നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ പ്രത്യേകതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ സ്നേഹം തിരിച്ചറിയും. അവിവാഹിതര്‍ക്ക് ഇന്ന് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ദിവസം പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ഏറ്റവും പ്രയാസകരമായ ജോലി പോലും പൂര്‍ത്തിയാക്കാന്‍ കഴിയും. ഓഫീസിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി സംസാരിച്ച് തീര്‍പ്പാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും
ധനു രാശി
ഇന്ന് നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായി ശ്രദ്ധിക്കുക. പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്നമുണ്ടെങ്കില്‍. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ബജറ്റ് സന്തുലിതമാകും. ബാങ്ക് വായ്പകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. വളരെക്കാലമായി തുടരുന്ന പ്രശ്നം പരിഹരിക്കപ്പെടും. മാനസിക സമാധാനം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ശുഭമായിരിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടാനാവും.
മകരം രാശി
ഇന്ന് നിങ്ങള്‍ ഉല്ലസിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. വളരെക്കാലമായുള്ള ജോലിത്തിരക്കുകളില്‍ നിന്നു മാറി നില്ക്കും. സാമ്പത്തികം ശക്തമായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകളുണ്ടാവുമെങ്കിലും വൈകുന്നേരത്തോടെ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ തടസ്സപ്പെട്ട ജോലി വീണ്ടും ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി
പണത്തെക്കുറിച്ച് ആശങ്കയുണ്ടാവാം. നിങ്ങളുടെ ചില ശ്രമങ്ങള്‍ ഇന്ന് വിജയിക്കുമ്പോള്‍ മറ്റു ചിലത് പരാജയപ്പെടും. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ സൗമ്യത കൈവിടാതിരിക്കുക. ജോലിസ്ഥലത്ത് കാര്യങ്ങള്‍ അനുകൂലമായിരിക്കും. ഇന്ന് തടസ്സമില്ലാതെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. പ്രണയ ജീവിതം മികച്ചതാവും. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്ന് ആരോഗ്യം നന്നായിരിക്കും.
മീനം രാശി
ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സംയമനം പാലിക്കുക. ജോലിയുടെ സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ കുറച്ച് ദിവസത്തേക്ക് ലീവെടുക്കാം. തൊഴില്‍രഹിതര്‍ക്ക് ഉടനെ നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി മതിയായ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തികം ഇന്ന് സാധാരണമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക