പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നടിയാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങളിലും സജീവമായ താരം ഇപ്പോള്‍ മറ്റൊരു നേട്ടത്തിന്റെ സന്തോഷത്തിലാണ്.
ഫോബ്സിന്റെ ’30 അണ്ടര്‍ 30′ പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു ചലച്ചിത്ര നടിയാണ് സായ് പല്ലവി. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ , ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ സംതൃപ്തയാണെന്നും താരം വ്യക്തമാക്കി. പട്ടികയില്‍ 27-ാം സ്ഥാനത്താണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം.
സിനിമയിലേക്ക് വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നുവെന്ന് സായി പല്ലവി. അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. ജനങ്ങളുടെ അംഗീകാരമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും ഫോബ്സ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ചലച്ചിത്രാഭിനയത്തിന് പുറമെ നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ട സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം താരം വേണ്ടെന്ന് വച്ചിരുന്നു.
I’m humbled and honoured to be listed in Forbes 30 Under 30 ! @forbes_india #ForbesIndia30U30 https://t.co/xPU8Tq9vsc
— Sai Pallavi (@Sai_Pallavi92) February 7, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക