കാസര്‍കോഡ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേത്തു. ഇനി രോഗം വരില്ല എന്നാണ് പ്രതീക്ഷ. രോഗം സ്ഥിരീകരിച്ച മൂന്നു പേരെയും ആദ്യം തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണായകമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം,കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 803 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം 81 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . 2003ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിതെന്ന് അധികൃതര്‍ പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക