കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനെ കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസർ ഷംസാദിനെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കവര്‍ച്ച.
ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖകളും കവർന്നു. സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതിയാണ് അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ആളുമാറിയതറിഞ്ഞ് ഇയാളെ വിട്ടയച്ചു. പക്ഷേ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക