തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു എബ്രിഡ് ഷെെനിന്റെ സംവിധാനത്തിലൊരുങ്ങിയ ആക്ഷൻ ഹീറോ ബിജു. നിവിൻ പോളിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു.
നിവിനിനൊപ്പം ചിത്രത്തിൽ പ്രേക്ഷകരുടെ മനസിലിടം നേടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു മേരിയും ബേബിയും. ഇപ്പോൾ ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിംഗ് ലേഡീസാണ് ഇവർ. ഇപ്പോൾ ഈ രണ്ടുപേരെയും സിനിമയിലേക്കുവിളിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് എബ്രിഡ് ഷെെൻ.
“ഒരു ഒഡീഷൻ നടത്തിയപ്പോഴാണ് ഞാൻ ആലോചിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി പോകുന്ന ഒരുപാട് പേരുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി ഇത്ര എയ്ജ് ഉള്ള ആൾക്കാർ വേണമെന്ന് പറയുമ്പോൾ ഇതുപോലുള്ള ആളുകൾ വരും. അവരിൽ ഒരു സിനിമയിൽ മുഖം കാണിക്കുക എന്ന ഉദ്ദേശമല്ല. വെെകുന്നേരം വരെ നിൽക്കുക പോകുക. സിനിമയിൽ മുഖം കണ്ടാലും ഇല്ലെങ്കിലും അവർക്ക് പ്രശ്നമല്ല. അവർക്ക് നല്ല ക്ഷമയാണ്. ഇവർക്കതൊക്കെ ശീലമാണ്.
ഞാൻ വിചാരിച്ചു അങ്ങനെയുള്ള ആളുകളിൽ ചിലർ സ്പാർക്കുള്ളവർ ഉണ്ടാകും. ചിലപ്പോൾ ഇന്റെറസിറ്റിംഗ് ആയിട്ട് പെർഫോം ചെയ്യുന്നവർ ഉണ്ടാകും. അങ്ങനെയാണ് ഓഡീഷൻ ചെയ്തത്. അങ്ങനെയാണ് ബേബിയെയും മേരിയെയും തിരഞ്ഞെടുത്തത്. സിനിമയിൽ അവർ സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം വലിയ സുഹൃത്തുക്കളായി മാറി”-എബ്രിഡ് ഷെെൻ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക