പത്തനംതിട്ട: ഉളിയുമായി ക്ഷേത്രകുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്.പറക്കോട് മുല്ലൂര്‍ കുളങ്ങര ക്ഷേത്രകുളത്തിലാണ് യുവാവ് ചാടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കരയ്ക്കുകയറ്റിയത്. യുവാവിനെ കീഴടക്കാന്‍ കഴിയാതെ പൊലീസും അഗ്നിരക്ഷാസേനയും വലയുന്നത് വീഡിയോയില്‍ കാണാം. കുളത്തില്‍ കഴുത്തൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കരയ്ക്കുകയറ്റാന്‍ നന്നേ പാടുപെട്ടു. ഒടുവില്‍ ഇയാളെ അടിയ്ക്കേണ്ട അവസ്ഥവരെയായി. പൊലീസിനു നേരേ അസഭ്യവര്‍ഷം മുഴക്കുകയും ചെയ്തു.
യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്ബോഴൊക്കെയും ഇയാള്‍ വീണ്ടും കുളത്തിന്റെ പുറകു വശത്തേക്ക് പോവുകയാണ്. ശേഷം യുവാവ് വെള്ളത്തില്‍ മുങ്ങാന്‍ ശ്രമിക്കുന്നുമുണ്ട്. കയ്ക്ക് അടിക്കൂ എന്ന് നാട്ടുകാര്‍ വിളിച്ചു പറയുന്നുമുണ്ട്. അവസാനം നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.
https://www.facebook.com/weservetosave/videos/846662319127856/?t=58
പ്രതികരിക്കാൻ ഇവിടെ എഴുതുക