മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. തലശേരി സ്വദേശി നാസറില്‍ നിന്നാണ് ഇന്ത്യന്‍ രൂപ അഞ്ച് ലക്ഷത്തിന് സമാനമായ കറന്‍സി പിടികൂടിയത്.
വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് മസ്ക്കറ്റിലേക്ക് ഗോഎയര്‍ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു നാസര്‍. യു എ ഇ 2800 ദിര്‍ഹമാണ് നാസറില്‍ നിന്ന് പിടികൂടിയത്. സിഐ എസ് എഫ് ചെക്കിംഗ് പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്.
ഇയാളെ കസ്റ്റംസിന് കൈമാറി. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച ശേഷം നിരവധി യാത്രക്കാരനില്‍ നിന്ന് ഒരു കോടിയിലേറെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക