ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ഇന്ത്യൻ വംശജനായ 7 വയസുകാരന് 7 കോടി രൂപ ലോട്ടറിയടിച്ചു .
കനകരാജയുടെ മകൻ കപിൽരാജ് കനകരാജയ്ക്കാണ് പത്ത് ലക്ഷം യു എസ് ഡോളർ ഏകദേശം ഏഴരകോടി രൂപയോളം ലോട്ടറിയടിച്ചത്. 4234 എന്ന നമ്പരാണ് കപിൽരാജിന് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ മാസം 21 നാണ് കനകരാജ് തൻറെ മകൻറെ പേരിൽ ലോട്ടറിയെടുത്തത്.
തമിഴ് നാട് സ്വദേശിയായ കനകരാജ കഴിഞ്ഞ 27 വർഷമായി അജ്മാനിൽ താമസിച്ചു വരികയാണ്. ലോട്ടറി അടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, സമ്മാനം ലഭിച്ച തുക ഫർണ്ണിച്ചർ ഷോപ്പിൻറെ നവീകരണത്തിനും മകൻറെ ഭാവിക്ക് വേണ്ടിയും ഉപയോഗിക്കുമെന്ന് കനകരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക