കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കോവിഡ് 19 ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രി സഭ ഉപസമിതി യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികളെയും 65 വയസ്സിനു മുകളില്‍ പ്രായമുളളവരെയും രോഗം ബാധിക്കാനുള്ള സാധ്യത ഏറെയായതിനാല്‍ വീടുകൾക്കുള്ളിൽ തന്നെ കഴിയണം.
വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, രോഗികൾ ഒഴികെ ഉള്ളവർക്ക് ട്രെയിൻ – വിമാന സർവീസുകളിൽ ഉള്ള ഇളവ് താൽക്കാലികമായി റദ്ദാക്കി. സ്വകാര്യ മേഖലയിൽ ഉള്ളവര്‍ വീടുകളിൽ ഇരുന്ന് ജോലി ചെയ്യെണം. ജനങ്ങള്‍ സമ്മേളിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം.
പൊതുഗതാഗത സംവിധാനങ്ങളിൽ ആൾത്തിരക്ക് ഒഴിവാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക