ലോക്ക് ഡൗണിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന വീണ്ടും അഭ്യർത്ഥിച്ച് മദ്യ വ്യവസായി വിജയ് മല്യ.
സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർഥിച്ചത്. കിഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത മുഴുവൻ തുകയും തിരിച്ചടക്കാം.
എന്നാൽ, പണം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവുകയും വേണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ തന്റെ അഭ്യർഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു’- വിജയ് മല്യ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക