ദോഹ : ഖത്തറില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 26 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 1,075 ആയി ഉയര്‍ന്നു. മൂന്ന് പേർ മരണപ്പെട്ടു. നിലവിൽ ഇതുവരെ 979 പേര് ചികിത്സയിലാണ്.
21 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗവിമുക്തരുടെ എണ്ണം 93 ആയി. ഇതുവരെ 28,413 പേരിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ പേരുടെ പരിശോധനാഫലം നിര്‍ണയിക്കാനായി സെന്‍ട്രല്‍ ലബോറട്ടറിയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നു പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയിൽ കൊവിഡ് 19 ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. പുതിയതായി 154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു.
വൈറസ് ബാധ കണ്ടെത്തിയ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ പകര്‍ന്നുകിട്ടിയതാണ്. ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
41 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു..23 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായതോടെ എണ്ണം 351 ആയെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക