പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ന്യൂഡല്‍ഹിയിലുണ്ടായിരുന്ന ഇവര്‍ മാര്‍ച്ച് 17ന് മംഗള – ലക്ഷദ്വീപ് എക്സ്പ്രസിലാണ് എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. അതിനുശേഷം ശബരി എക്സ്പ്രസില്‍ ചെങ്ങന്നൂരിലെത്തി. അവിടെനിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ പന്തളത്തെത്തി. തുടര്‍ന്ന് വീട്ടുനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക