കൊറോണ മൂലം എല്ലാവരും അവരവരുടെ വീട്ടില്‍ ആണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എല്ലാവരും വീട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ആണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. സിനിമ താരങ്ങളും അവരുടെ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുകയാണ്.
ഇപ്പോൾ ലൂക്കയിലെ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന. ‘നീയില്ലാ നേരം..’ എന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറല്‍ ആയിരിക്കുയാണ്.
നേരത്തെ തകര്‍പ്പന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും എത്തിയിരുന്നു. അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ ചേര്‍ന്ന് ഓ നാ ന എന്ന ഇംഗ്ലീഷ് ഗാനത്തിന് ഡാന്‍സ് കളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ടോവിനോയും, അഹാനയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലുക്കാ. ചിത്രം വലിയ വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക