ബിഗ് ബോസിന് ശേഷം വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് .
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി, വീണ്ടുംചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റില്‍ തുടങ്ങുകയാണെന്ന് വ്യക്തമാക്കിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കോറോണ വൈറസ് കാരണം പരിപാടികളുടെ ഷൂട്ടിങ്ങുകൾ നിർത്തിയ സാഹചര്യത്തിൽ സംപ്രേക്ഷണം തുടങ്ങുന്ന ഈ പരിപാടിയിൽ ജഗദീഷ്,ടിനി ടോം,ബിജുക്കുട്ടൻ,കലാഭവൻ പ്രജോദ്,ബിഗ്ബോസ് താരം ഡോ.രജിത്കുമാർ തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക