ഒരു പാട്ടിന് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ചുവടുവയ്ക്കുകയാണ് അഞ്ച് സഹോദര പുത്രിമാർ. ഓസ്ട്രേലിയ ഒമാൻ ,കാനഡ എന്നിവിടങ്ങളിൽ പിറന്ന ഒരു അടിപൊളി സിനിമാറ്റിക് ഡാൻസ്
പലരും പല രാജ്യങ്ങളിലാണ്. എന്നാൽ എല്ലായിടത്തും സ്ഥിതി ഒന്നു തന്നെ. കോവിഡ് കാലം. ലോക്ഡൗൺ കാലം. വീടുകളിൽ അടച്ചിരിക്കുന്ന സമയം എങ്ങനെ രസകരമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഈ കസിൻസ് ഒന്നിച്ച് ചുവടു വയ്ക്കാൻ തീരുമാനിച്ചത് . ഓസ്ട്രേലിയയിൽ നിന്ന് സാന്ദ്ര സാരംഗി. കാനഡയിൽ നിന്ന് ദിവ്യ. ഒമാനിൽ നിന്ന് അലീനയും അഥീനയും.
2018 ഡിസംബറിലാണ് ഇതിനു മുൻപ് ഈ സഹോദര പുത്രികൾ നാട്ടിൽ ഒന്നിച്ച് കൂടിയത്. ഇക്കുറി ഈസ്റ്ററിന് കേരളത്തിലേക്കു വരാൻ തയ്യാറെടുക്കുമ്പോളാണ് കോവിഡ് വഴിമുടക്കിയത്. ഒന്നിച്ച് ചുവടു വയ്ക്കാൻ ഇതൊന്നും പക്ഷേ ഒരു തടസമേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക