ബെന്യാമിന് ഏഴുതിയ ആടുജീവിതം നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയ വിവരം രണ്ടാഴ്ച മുന്‍പ് വാര്‍ത്തയായിരുന്നു. ജോര്‍ദ്ദാനിലെ വാദിറം മരുഭൂമിയില്‍ നടന്നിരുന്ന ചിത്രീകരണം നിലവിലെ സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് സിനിമാ സംഘത്തിന് അവിടെ തന്നെ തുടരാനായത്.
എന്നാല്‍ ജോര്‍ദാനില്‍ നിന്നുളള സംവിധായകന് ബ്ലെസിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഹാപ്പി ഈസ്റ്റര്‍ എന്ന് കുറിച്ചുകൊണ്ടുളള ഒരു ചിത്രമാണ് ബ്ലെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈസ്റ്റര്‍ വിഭവങ്ങള്‍ക്കൊപ്പം ചിരിച്ച മുഖത്തോടെ നില്ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമാണ് ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ.
സംവിധായകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തിരിച്ചുള്ള ആശംസകള്‍ക്കൊപ്പം സിനിമാസംഘം ജോര്‍ദ്ദാനില്‍ സുരക്ഷിതരാണോ എന്ന ആശങ്കയും കമന്റ് ബോക്സില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക