തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം വരുമാനം നിലച്ചതോടെ സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് മുസ്ലീം ലീഗ് കെഎം ഷാജി എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പരിഹാസം.
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്കാന് നിര്‍ദ്ദേശം നല്‍കേണ്ടതാണ്. പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ; CBI ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ!!
നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!
അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്ബോള്‍ “എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര” എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍!!
പ്രതികരിക്കാൻ ഇവിടെ എഴുതുക