ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ഈമാസം 30 വരെ ലോക്ഡൗണ്‍ നീട്ടുന്ന പ്രഖ്യാപനമാവും പ്രധാന ഉള്ളടക്കം. മൂന്നാഴ്ചയായി സ്തംഭിച്ചുനില്‍ക്കുന്ന രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നിയന്ത്രിത നടപടികളും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനം തുടങ്ങിയശേഷം നാലാംതവണയാണ് മോദിയുടെ അഭിസംബോധന.
ഏഴു സംസ്ഥാനങ്ങള്‍ ഇതിനകം ലോക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിക്കഴിഞ്ഞു. ഒഡിഷ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവക്കുപിന്നാലെ തിങ്കളാഴ്ച തമിഴ്നാടും ലോക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള ധാരണ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക