കോവിഡ് വൈറസ് ബാധയെ തുടർന്ന് പ്രശസ്ത നടൻ നിക് കോര്ഡെറോവിന്റെ ഇടതുകാൽ മുറിച്ചുകളയുന്നു. വൈറസ് ബാധയെത്തുടർന്ന് രക്തം കട്ടപിടിക്കുന്ന അവസ്ഥയിലാണുള്ളതെന്നും ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വരുമെന്നും ഡോക്ടർമാരാണ് അറിയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യ അമാന്‍ഡ ക്ലൂട്ട്സാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇതു സംബന്ധിച്ച വിവരം ശനിയാഴ്ച പുറത്തു വിട്ടത്. നടന്റെ ഇടതുകാലില്‍ രക്തം കട്ട പിടിച്ചതാണ് നില വഷളാക്കിയത്. ആന്തരിക രക്തസ്രാവവും രക്തസമ്മര്‍ദവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് കാല് മുറിച്ചു കളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് അമാന്‍ഡ വ്യക്തമാക്കി
കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച് 31 നാണ് നികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധയുണ്ടായില്ല എന്നതും ആശ്വാസ്യകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക