ട്വിറ്ററിൽ ട്രെൻഡായി ഷാരൂഖ് ഖാന്റെ ചോദ്യോത്തര സെഷൻ. കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക് ഡൗണായ കാലത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ. നമുക്ക് എല്ലാവർക്കും ഇതുപോലെ കുതിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സ്ലോഡൗൺ ആവശ്യമാണ്.
ജീവിതത്തെക്കുറിച്ച് പ്രകൃതിയെക്കുറിച്ചും ഇത് നമ്മളെ കൂടുതൽ ചിന്തിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്യും. സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചാണെങ്കിൽ ഈ കാലവും നമ്മൾ അതിജീവിക്കും. നമ്മൾക്കെല്ലാം ഒരു പ്രെസ് ബട്ടണും പോസ് ബട്ടണുമുണ്ട്. അത് റീസെറ്റ് ചെയ്യപ്പെടുകയും പ്ലേ മൂഡിൽ എത്തുകയും ചെയ്യും.
കുറച്ചു ദിവസങ്ങൾക്കു മുമ്പും വളരെ വൈകാരികമായി ഷാരൂഖ് ഖാൻ തന്റെ സോഷ്യൽ മീഡിയയിൽ കൊറോണ കാലത്തെക്കുറിച്ച് കുറിപ്പെഴുതിയിരുന്നു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, ഈ കാലവും ഓരു ഓർമയായി മാറുമെന്ന്. നമ്മൾക്ക് എല്ലാ സമയവും നമ്മുടെ നിയന്ത്രണത്തിലാണല്ലോ. നമ്മുടെ പ്രിയപ്പെട്ടവരെല്ലാം നമ്മുടെ കൂടെയാണല്ലോ. സ്റ്റേ സേഫ്. ഇതായിരുന്നു ആ കുറിപ്പ്.
നേരത്തെ കൊറോണ റിലീഫ് ഫണ്ടിയേല്ക്ക് ഷാരൂഖ് ഖാൻ ഭീമമായ തുക സഹായം നൽകിയത് വാർത്തയായിരുന്നു.ഇതിനൊപ്പം തന്നെ നിരവധി സഹായങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുമായി ചേർന്ന് അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുള്ളത്.
സീറോ എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും നിർമാതാവിന്റെ റോളിൽ ഈ വർഷം രംഗത്തെത്തുകയും ചെയ്തു.
ഈ വർഷം റിലീസ് ചെയ്ത ബോളിവുഡിലെ ജൂനിയർ ആർടിസ്റ്റുകളുടെ കഥ പറയുന്ന കാംയാബ് എന്ന കൊച്ചുചിത്രം നിർമിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക