ധോണിയും താനുമായുള്ള അടുപ്പത്തെക്കുറിച്ചും ഐപിഎല്ലില്‍ ഒരു തവണ തന്നെ ഓട്ട മല്‍സരത്തിനായി ധോണി വെല്ലുവിളിച്ച സംഭവത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസിന്റെ സ്റ്റാർ ഓൾ റൗണ്ടർ ഡ്വെയിൻ ബ്രാവോ.
ചെന്നെെ സൂപ്പർ കിങ്സിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വർഷങ്ങളായി സിഎസ്കെ യിൽ സഹതാരങ്ങളാണ് ഇരുവരും. സിഎസ്കെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയ 2018ലെ ഐപിഎഎല്ലിനിടെയായിരുന്നു രസകരമായ സംഭവം.
ചെന്നൈ ടീമിൽ നായകന് എംഎസ് ധോണിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ബ്രാവോ. ടീമിന് ആവശ്യമുള്ളപ്പോള്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങാറുള്ള ബ്രാവോയെ ചെന്നൈ വർഷങ്ങളായി നിലനിർത്താനുള്ള കാരണവും ഇതു തന്നെ. തന്നെ തമാശയായി വയസ്സനെന്നു വിളിച്ച് കളിയാക്കിയ ധോണി ഓട്ട മല്‍സരത്തിനു വെല്ലുവിളിക്കുകയായിരുന്നു. ബ്രാവോ പറയുന്നു.
നീ വയസ്സനാണ് എന്നും വേഗതയില്ലെന്നും സീസണിലുടനീളം ധോണി കളിയാക്കിക്കൊണ്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിന് താന്‍ ധോണിയെ അന്നു വെല്ലുവിളിച്ചു. താനില്ലെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷം നമുക്ക് ഓട്ടമത്സരം നടത്താമെന്ന് ധോണിയോടു താന്‍ പറഞ്ഞു.
ടൂര്‍ണമെന്റിനിടെ ഓട്ട മല്‍സരം നടത്തിയാല്‍ ചിലപ്പോള്‍ തങ്ങളിലൊരാളുടെ പേശിക്കു പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അന്നു ധോണിയോടു പറഞ്ഞിരുന്നു. ഒടുവില്‍ ഐപിഎല്‍ ഫൈനലിനു ശേഷം തങ്ങള്‍ മല്‍സരം നടത്തി. വളരെ രസകരമായ, നല്ലൊരു റേസായിരുന്നു അത്. ധോണിക്കായിരുന്നു അന്നു ജയം. ബ്രാവോ ഓർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക