സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
കിമ്മിന്റെ നില ഗുരുതരമാണെന്ന വാർത്ത കേരളത്തിലും വലിയ വാർത്തയായി. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി എത്തിയിരിക്കുകയാണ് മലയാളികൾ.
പൈലറ്റുമാരുടെ പ്രകടനത്തിന് ശേഷം അവർക്കൊപ്പം നിൽക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രത്തിന്റെ പോസ്റ്റിന് താഴെയാണ് മലയാളികൾ കമന്റുമായി എത്തിയത്. പോസ്റ്റിന് താഴെ മലയാളികളുടേതായി 536 കമന്റുകളാണ് ഇതുവരെ വന്നത്. 136 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
ഒട്ടനവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. വ്യാജ വാർത്ത നൽകിയവർക്കെതിരെ മിസൈൽ അയക്കണമെന്നാണ് അതിലൊരു കമന്റ്. കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകളും കുറവല്ല.
ഇത് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടാണോ എന്ന കാര്യം വ്യക്തമല്ല. സംഗതി എന്തായാലും പോസ്റ്റിന് താഴെ മലയാളികളുടെ ക്ഷേമാന്വേഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് കൊറിയക്കാർ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക