കോട്ടയം: ആറു പേര്‍ക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങൾ അടച്ചു.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. രണ്ടു പഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം ഒന്‍പതായി.
കോട്ടയം ചന്തക്കടവിലെ മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളിക്കും കുഴിമറ്റം സ്വദേശിക്കും മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ക്കും ചങ്ങനാശേരിയിലെ തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനും മേലുകാവിലെ ബാങ്ക് ജീവനക്കാരിക്കും വടവാതൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക