2003ൽ ബോളിവുഡിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ ഹിറ്റ് ചിത്രമാണ് ‘ഹംഗാമ’. ‘ഹംഗാമ -2’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത്. ബോളിവുഡിലെ യുവനായകന്മാരായ ആയുഷ്മാൻ ഖുറാനേയും,കാർത്തിക്ക് ആര്യനേയുമാണ്. എന്നാൽ ഇവർ രണ്ട് പേരും ഈ ഓഫർ നിരസിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിൽ നിന്നും താൻ വിട്ടു നിക്കുകയായിരുന്നു. താൻ പഴഞ്ചനായി പോയി എന്ന് ഇരുതാരങ്ങൾക്കും തോന്നിയതുകൊണ്ടാവാം ഇത്തരത്തിൽ ഒരു തീരുമാനത്തിൽ ഇവർ എത്തിയതെന്നാണ് പ്രിയദർശന് പറയാനുള്ളത്. പിടിഐയോടാണ് അദ്ദേഹം പ്രതികരിച്ചത്.
നിലവിൽ ഹംഗാമ-2വിൽ നായകനായ് എത്തുന്നത് മീസാൻ ജാഫ്രിയാണ്. ഹംഗാമയിൽ അഭിനയിച്ച പരേഷ് റാവൽ രണ്ടാം ഭാഗത്തിലുമുണ്ട്. ഹംഗാമ-2വിൽ ശിൽപാഷെട്ടിയും, പ്രണിതാ സുഭാഷുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുമാലിക്കാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ആദ്യപതിപ്പിന്റെ പോലെ തന്നെ കൺഫ്യൂഷനാണ് രണ്ടാം ഭാഗത്തിന്റെയും തീം. എന്നാൽ കഥയിൽ ചെറിയ വ്യത്യാസമുണ്ടാകും. ചിത്രത്തിൻറെ 80 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ കുളു മണാലിയിൽ ഷൂട്ട് ചെയ്യാൻ തയ്യാറെടുക്കമ്പോഴാണ് കൊറോണ വ്യാപനം കാരണം ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു എന്നും സംവിധായകൻ പ്രിയദർശൻ പിടിഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക