നാട്ടിലേക്ക് തിരിച്ച് പോകുന്നത് മുഖ്യമന്ത്രി പിണറായിയുടെ കഴിവു കൊണ്ടാണെന്നും നിങ്ങള്‍ക്ക് ബീഹാറിലേക്ക് ട്രെയിന്‍ ഏര്‍പ്പാടാക്കിയത് പിണറായിയാണെന്നും ഇവിടെ നല്ല സുഖമാണെന്നും പിണറായിയെ കുറിച്ച് നാട്ടിലെ ജനങ്ങളോട് പറയണമെന്നും കണ്ണൂർ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ്. മുഖ്യമന്ത്രിയുടെ പേര് ഉച്ചത്തില്‍ പറഞ്ഞ് മറുനാടൻ തൊഴിലാളികളോട് ഏറ്റുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ അടുത്തടുത്ത് ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.
ഏതാണ്ട് അരമണിക്കൂറിലധികം പഞ്ചായത്തങ്കണത്തിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് പ്രസിഡണ്ട് തൊഴിലാളികളുമായി സംവാദിക്കുകയും മലയാളം അറിയാത്ത തൊഴിലാളികള്‍ക്ക് മനസ്സിലാകാനായി ഹിന്ദി അറിയുന്ന വ്യക്തിയെ കൊണ്ട് മൊഴിമാറ്റി പറയിപ്പിക്കുകയും ചെയ്തു.
https://www.facebook.com/dhanithlal.snambiar/videos/2962143323874669/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക