കൊല്ലം: കൊല്ലത്ത് കോവിഡ് ചികിത്സയിലിരുന്ന ആൾ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം മരിച്ച വാർത്ത വായിച്ചു. മരണകാരണം കോവിഡ് അല്ല എന്നാണ് വാർത്തയിൽ.
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ പോലും ഈ രോഗത്തിന്റെ സങ്കീർണതകൾ കൊണ്ട് മരണം സംഭവിക്കാൻ സാധ്യതയുണ്ട്. മൾട്ടി ഓർഗൻ ഫെയിലിയർ, ഡിലേയ്ഡ് ഇമ്യൂൺ റിയാക്ഷൻ തുടങ്ങിയ ധാരാളം സങ്കീർണതകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഹൃദയത്തെ ബാധിക്കാവുന്നത് അടക്കമുള്ള പല സങ്കീർണതകളും ഉണ്ട്.
മാത്രമല്ല കോവിഡ് RT-PCR പരിശോധനാഫലം 100% കൃത്യത ഉള്ളത് അല്ല താനും. രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടാമത്തെ ആഴ്ചയ്ക്ക് മുതൽ കൃത്യത കുറഞ്ഞുവരുന്ന പരിശോധനയാണിത്.
ഇങ്ങനെയൊരു സാഹചര്യത്തിൽ ആ മരണങ്ങൾ കോവിഡ് ആയി അല്ലേ പരിഗണിക്കപ്പെടേണ്ടത് ???
കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്നിരുന്ന ഒരു രീതിയുണ്ട്. പലപ്പോഴും പലരും മരണകാരണം കാർഡിയോ പൾമൊണറി അറസ്റ്റ് എന്ന് രേഖപ്പെടുത്തുമായിരുന്നു, അതായത് കൃത്യമായ മരണകാരണം രേഖപ്പെടുത്താതെ ഇരിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക