തന്റെ ജീവിതകഥ ബോളിവുഡില്‍ സിനിമയായി പുറത്തു വരികയാണെങ്കില്‍ സൂപ്പര്‍ താരം സല്മാന് ഖാന് മുഖ്യ കഥാപാത്രമാവാനാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി റാവൽപിണ്ടി എക്സ്പ്രസ് ഷോയ്ബ് അക്തർ. ഒപ്പം ഇന്ത്യയുടെ ബോളിങ് കോച്ചാവാനുള്ള ആഗ്രഹവും അക്തർ പ്രകടിപ്പിച്ചു.
അക്തർ മുമ്പും സൽമാൻ ഖാനോടുള്ള തന്റെ ഇഷ്ടം പറഞ്ഞ് രംഗത്തിറങ്ങിയിരുന്നു. 2016 ൽ ദുബായിൽ വെച്ച് സൽമാൻ ഖാനോടൊപ്പമുള്ള ചിത്രം അക്തർ പുറത്തു വിട്ടിരുന്നു. ഇതിനൊപ്പം സൽമാൻ ഖാന് 2018 ൽ അഞ്ചു വർഷത്തെ തടവുശിക്ഷ കിട്ടിയതിന്റെ ദു:ഖം പങ്കുവെച്ചും അക്തർ ട്വീറ്റുമായി രംഗത്തു വന്നിരുന്നു.
ഇതിനൊപ്പം രണ്ടു പേരാണ് ഇന്ത്യന്‍ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളെന്നും അക്തര്‍ വെളിപ്പെടുത്തി. യുവരാജ് സിങ്, ഹര്ഭജന് സിങ് എന്നിവരുമായാണ് തനിക്കു ഏറ്റവുമധികം അടുപ്പമുള്ളത്. ഇന്ത്യന്‍ ടീമില്‍ സച്ചിന് ടെണ്ടുല്‍ക്കറിനേക്കാള്‍ തന്നെ കുഴക്കിയത് മറ്റൊരു ബാറ്റിങ് ജീനിയസായ രാഹുല്‍ ദ്രാവിഡാണെന്നും അക്തർ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചാവാന്‍ ആഗ്രഹിക്കുന്നു. അറിവ് മറ്റുള്ളവരിലേക്കു പകര്‍ന്നു നല്‍കുകയാണ് തന്റെ ജോലി. താന്‍ എന്താണോ പഠിച്ചത് അതാണ് അറിവ്. ഈ അറിവ് മറ്റുളളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാനാണ് ആഗ്രഹം. ഇന്ത്യൻ ടീമിന്റെ കോച്ചാവുമോ എന്ന ചോദ്യത്തിന് അക്തർ മറുപടി പറഞ്ഞത് ഇങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക