ലൈഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട. പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. കുന്നതായി ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നതിൽ രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.
1. രക്തസമ്മർദ്ദo കുറയ്ക്കുന്നു.
രക്തസമ്മർദ്ദവും മനോസ്സoഘർഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്കോട്ലാൻഡിൽ നടന്ന ഒരു പഠനത്തിൽ, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മർദ്ദം അളന്നപ്പോൾ ലൈഗീകത ആസ്വദിക്കുന്നവരിൽ സമ്മർദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതൽ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരിൽ രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.
2. പ്രതിരോധം വർധിപ്പിക്കുന്നു.
immunity growth on sex
നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്ചയിൽ ഒന്നോ, രണ്ടോ തവണ ലൈംഗികബന്ധത്തിലേർപ്പെടുന്നവരിൽ ഇമ്യൂണോഗ്ലോബിൻ എ എന്ന ആൻറ്റിബോഡിയുടെ സാന്നിധ്യം ഉയർന്ന നിലയിൽ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകൾ ഇവയിൽനിന്ന് രക്ഷനേടാൻ ഇത് ഉപകരിക്കും.
3. കലോറി എരിച്ചുകളയുന്നു
calorie burn while doing sex
ശരീരത്തിൽ ഉപയോഗിക്കപെടാതെ കിടക്കുന്ന ഊർജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങൾക്കും പിന്നിൽ. 30 മിനിറ്റ് ലൈംഗികത ആസ്വദിക്കുന്നവർക്ക് 85 കലോറി എരിച്ചുകളയമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ചുരുക്കത്തിൽ അരക്കിലോ തൂക്കം കുറയ്ക്കാൻ 42 തവണത്തെ ലൈംഗീകബന്ധം മതിയാവും.
4. ഹൃദയാരോഗ്യം വർധിക്കുന്നു
healthy heart due to sex
പ്രായം ചെലുംമ്പോഴുള്ള രതി ഹൃധയാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനുo രക്തധമനികൾക്കും ആരോഗ്യകരമാണ്. ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. മാസത്തിൽ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
5. ആത്മവിശ്വാസം വളർത്തുന്നു
sex increases self confidence
രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക് സാസ് സർവകലാശാലയിലെ ഗവേഷകർക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളർത്തുന്നതിൽ രതിക്കുള്ള പങ്കാണ്. ഇനി നിലവിൽ ആത്മവിശ്വാസത്തോടെയിരിക്കുന്നവരിൽ അതു വളർത്താൻ ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലർക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞർ പറയുന്നു.
6. അടുപ്പം വർധിപ്പിക്കുന്നു
sex bonds two hearts
രതിയുടെ വേളയിൽ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ പങ്കാളികൾക്കിടയിലുള്ള പ്രണയം വർധിപ്പിക്കുന്നു. ഒക്സിടോസിന്റെ അളവു വർധിക്കുമ്പോൾ ഇണയോട് കൂടുതൽ ഹൃദയാലുത്വം തോന്നും. നോർത്ത് കരോലിന, പിറ്റ്സ്ബർഗ് എന്നീ സർവകലാശാലകളിലെ ഗവേഷകർ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ‘ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കിൽ അതിൻറെ ക്രെഡിറ്റ് രതിക്ക് നൽകണം’ – ഗവേഷകർ പറയുന്നു.
7. വേദനാസംഹാരി
sex is a pain relief
രതിയുടെ വേളയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിൻ ശരീരത്തിൽ എൻഡോർഫിൻ സ്രവിക്കാൻ കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയും. തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിൽ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
8. കാൻസർ സാധ്യത കുറയ്ക്കും.
sex reduces the chance of cancer
ശുക്ലവിസർജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരിൽ മൂത്രപിണ്ഡസഞ്ചിയിൽ കാൻസറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങൾ പറയുന്നു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ മാസത്തിൽ 20 തവണ ശുക്ലവിസർജ്ജനം നടന്നവരിൽ പ്രായമാകുമ്പോൾ മൂത്രപിണ്ഡസഞ്ചിയിൽ കാൻസറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.
9. പേശികൾക്ക് ബലംനൽകുന്നു
sex increases strength
ലൈംഗീകബന്ധതിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി (pelvic) പ്രദേശത്തെ പേശികൾക്ക് ബലം നൽകും. പ്രായമാകുമ്പോൾ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാൻ കഴിയും. വസ്തിപേശികളുടെ സങ്കോച-വികാസം സ്വയം പരിശീലിക്കുന്ന ‘കെഗൽ എക്സെർസൈസും’ഇതിന് പരിഹാരമാണ്
10. സുഖ നിദ്ര തരുന്നു.
sex provides good sleep
രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയിൽ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തോടെ ജോലികൾ ചെയ്യാൻ നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.
കിടപ്പറയിലെ രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക