കൊല്ലങ്കോട് മേഖലയില്‍ മദ്യത്തിന്റെ ഇരട്ടിവീര്യം കൂടിയ ഹോമിയോ മരുന്ന് കഴിച്ചു പലര്‍ക്കും ദേഹാസ്വാസ്ഥ്യം വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് ഇന്റെലിജന്‍സ് ബുറോ യുടെ നേതൃത്വത്തില്‍ കൊല്ലങ്കോട്, ചുള്ളിയാര്‍ ഡാം, കാമ്ബ്രത്ത് ചള്ള ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഇരട്ടി അല്‍ക്കോഹോള്‍(91%) അടങ്ങിയ ഹോമിയോ മരുന്ന് പിടികൂടി.
അനധികൃതമായി ടി ഹോമിയോ മരുന്ന് വില്‍പ്പന നടത്തിയ ചുള്ളിയാര്‍ ഡാം, ശ്രീ വല്സം വീട്ടില്‍ അയ്യപ്പന് മകന് വിജയനെതിരെ(65/20) കേസ് എടുത്തു. Mother Tincture Zingi ber എന്ന പേരില്‍ അറിയപ്പെടുന്ന 91% ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് ആണ് പിടികൂടിയത്. വിദേശ മദ്യത്തില്‍ പോലും 42% ആല്‍ക്കഹോള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്.
കൊല്ലങ്കോട് മേഖലയില്‍ ടി മരുന്ന് കഴിഞ്ഞ ഒരാഴ്ച യായി വ്യാപകമായി വില്‍പ്പന നടന്നു വരുന്നു എന്നും, ടി മരുന്ന് ലഹരി ക്ക് വേണ്ടി മദ്യത്തിന് പകരമായി കൊല്ലങ്കോട് മേഖലയില്‍ ഉള്ളവര്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് ഇന്റെലിജന്‍സ് ബുറോയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് റേഞ്ചുമായി ചേര്‍ന്ന് ഇന്നലെ രാത്രിയോട് കൂടി നടന്ന പരിശോധനയില്‍ ആണ് 10 കുപ്പി മരുന്നുമായി വില്‍പ്പന നടത്തി വന്നിരുന്ന വിജയനെ പിടികൂടിയത്.ടിയാന് റിട്ടയര്‍ ചെയ്ത ഫിഷറീസ് ജീവനക്കാരന് ആണ്.
കൂടാതെ ടിയാന് ടി മരുന്ന് കഴിക്കുന്നതിനു വേണ്ടി കള്ള് ഷോപ്പ് മോഡല്‍ സൗകര്യവും അവിടെ ചെയ്തു കൊടുത്തിരുന്നു ടി മരുന്ന് കാംബ്രത്ത് ചള്ള യില്‍ ഉള്ള ഒരു ഹോമിയോ ഡോക്ടറുടെ കൈയില്‍ നിന്നും വില്‍പ്പന ക്ക് വേണ്ടി വാങ്ങിയത് ആണെന്ന് അന്വേഷണത്തില്‍ മനസ്സില്‍ ആയി. ഇതിനെ കുറിച്ചും അന്വേഷണം നടന്നു വരുന്നു.
ഇന്നലെ മാത്രം 100 ഓളം കുപ്പി മരുന്ന് ടി മേഖലയില്‍ വില്‍പ്പന നടത്തി എന്ന് പിടിയില്‍ ആയ വിജയന് അറിയിച്ചു. ടി മരുന്ന് അമിതമായി ഉപയോഗിക്കുന്നത് ദേഹാസ്വാസ്ഥ്യം ഉണ്ടാകുമെന്നതിനാല്‍ വില്‍പ്പന നടത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എക്സൈസ് അധികൃതര്‍ അന്വേഷിച്ചു വരുന്നു.
ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ ക്ക് പോലും ഒരു നിശ്ചിത അളവില്‍ മാത്രമേ ടി മരുന്ന് കൈവശം വെക്കുവാനോ, രോഗിക്ക് എഴുതി കൊടുക്കുവാനോ പാടുള്ളൂ. 100 രൂപ മാത്രം വില വരുന്ന ടി ഒരു ബോട്ടില്‍ മരുന്ന് 500 രൂപക്ക് ആണ് ടിയാന് ടി മേഖലയില്‍ വിറ്റിരുന്നത്.
കൊല്ലങ്കോട് മേഖലയില്‍ ലോക്ക് ഡൗണ്‍ പിരീഡില്‍ വ്യാപകമായി വ്യാജ വാറ്റ്, അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും, മദ്യത്തിന്റെ മറവില്‍ മരുന്ന് വില്‍പ്പന എന്നിവ വ്യാപകമാവുന്നതായി പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റൈഡ് സംഘടിപ്പിച്ചത്.
പാലക്കാട് ഐ ബി ടി മേഖലയില്‍ കഴിഞ്ഞ മാസം മാത്രം നടത്തിയ റെയ്ഡില്‍ വ്യാജ വാറ്റ് നടത്തിയ രണ്ടു പേരെയും, മദ്യ വില്‍പ്പന നടത്തിയ ഒരാളെയും പിടികൂടിയിരുന്നു. കൊല്ലങ്കോട് മേഖലയില്‍ കൂടുതല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഐ ബി അറിയിച്ചു.പരിശോധന യില്‍ പങ്കെടുത്തവര്‍ പാലക്കാട് ഐബി ഇന്‍സ്പെക്ടര്‍ വി. അനൂപ് പ്രിവെന്റിവ് ഓഫീസര്‍ മാരായ സി. സെന്തില്‍ കുമാര്‍, കെ. എസ്. സജിത്ത്, ആര്. റിനോഷ്, എം. യൂനസ്, എം. എസ്. മിനു റേഞ്ചിലെ ഇന്‍സ്പെക്ടര്‍ ബാലഗോപാലന്, പ്രീവെന്റിവ് ഓഫീസര്‍ രൂപേഷ്, സിഇഒരാജേഷ് ചുള്ളിയാര്‍ മേഡ് സത്താര്‍ (ഡ്രൈവര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക