തിരുവനന്തപുരം: ദോഹയില്‍ നിന്ന് പ്രവാസികളുമായി ഇന്ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനം റദ്ദാക്കി. ഇന്ന് രാത്രി എത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്. അനുമതിയില്ലാത്തതിനാല്‍ കരിപ്പൂരില്‍ നിന്ന് വിമാനം ദോഹയിലേക്ക് പുറപ്പെട്ടില്ല.
ദോഹയില്‍ നിന്നുളള 182 പ്രവാസികളുമായുള്ള എയര്‍ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരുമാണ് വിമാനത്തിലെ യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക