കോട്ടയം : വാകത്താനം തേവരുച്ചിറയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തേവരുച്ചിറ റെജിയുടെ മകൻ റോഷനാണ് (10) മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസുകളിൽ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു ആശുപത്രികളിലേക്ക് നഴ്സുമാരെ കൊണ്ടു വന്നതാണ് ആംബുലൻസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക