സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .
കൊല്ലം ആറ്, തൃശൂർ നാല്, തിരുവനന്തപുരം കണ്ണൂർ മൂന്നു വീതം, പത്തനംതിട്ട ആലപ്പുഴ കോട്ടയം കോഴിക്കോട് രണ്ട് വീതം, എറണാകുളം പാലക്കാട് മലപ്പുറം ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക്.
ഇരുപത്തിയൊൻപത്തിൽ ഇരുപത്തിയൊന്ന് പേര് പുറത്തു നിന്നും വന്നവരാണ്. ഏഴു പേര് മറ്റു സംസ്ഥാനത്ത് നിന്നും വന്നവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. സംസ്ഥാനത്ത ഇന്ന് ആർക്കും രോഗം ഭേതമായിട്ടില്ല. സംസ്ഥാനത്ത് ആറ് പുതിയ ഹോട്സ്പോട്ടുകൾ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക