കഴിഞ്ഞ ദിവസങ്ങളിലാണ് ഫ്രെെഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലുടെ റിലീസിനെത്തുന്ന വാർത്ത പുറത്തുവന്നത്. ജയസൂര്യയും അദിതി റാവുവുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ലോക്ക്ഡൗൺ നീണ്ടുപോകുന്ന പ്രത്യേക സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവർ എത്തിയത്.
എന്നാൽ തിയറ്റർ ഒഴിവാക്കി ഓൺലൈനിൽ ചിത്രം പ്രദർശിപ്പിക്കുന്നത്തിന് നടനും നിർമ്മാതാവിനുമെതിരെ വിമർശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്ത് എത്തിയിരുന്നു. നിർമാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ചെറിയ ചിത്രങ്ങളിലുമായി തീയേറ്ററിലെത്തിയാൽ സംഭവിക്കുന്ന വിഷമ ഘട്ടങ്ങളെക്കുറിച്ചും മറ്റും ഫേസ്കുറിപ്പിലൂടെ പങ്ക് വെച്ചിരിക്കുകയാണ് പ്രമുഖവ്യവസായിയും നടനും നിർമാതാവുമായ സജിമോൻ പാറയിൽ. തന്റെ ഫേസ് ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ചിത്രവുമായി തീയേറ്ററിലെത്തിയപ്പോൾ സംഭവിച്ച ദുരനുഭവം വെളിപ്പെടുത്തിയത്.
സിനിമ എന്റെ മുഖ്യ തൊഴിൽ മേഖല അല്ല. പക്ഷെ അത് ഒരുപാട് പേരുടെ ജീവനോപാധി ആണ് എന്ന് അറിയാം. മിക്കവാറും എല്ലാ മലയാളികളുടെയും ഉള്ളിൽ ഉള്ള സിനിമയോടുള്ള ഇഷ്ടവും ഒപ്പം അതിലെ ബിസിനസും ചേർത്തു വച്ചാണ് മിക്ക നിർമാതാക്കളും സിനിമ രംഗത്തുള്ളത്. ഇതുമായി ബന്ധപെട്ടു നിൽക്കുന്ന ഏല്ലാവരും ലാഭ കണക്കുകൾ പറയുമ്പോൾ, നഷ്ട കണക്ക് അത് നിർമാതാവിന്റെ പേരിൽ മാത്രം ആണ് എഴുതപ്പെടുന്നതും.
ഞാനും നിർമിച്ചു ഒരു സിനിമ. തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരിൽ. അത്യാവശ്യം വേണ്ട എല്ലാ വിപണന രീതിയും ഉപയോഗിച്ച് തീയറ്ററുകൾ നോക്കിയപ്പോൾ ആണ് തീയറ്ററുകൾ കിട്ടാൻ സിനിമ നിർമ്മിച്ചാൽ മാത്രം പോരാ പിന്നെയും പല കടമ്പകൾ കടക്കണം എന്ന് മനസിലായത്. അതെല്ലാം കഴിഞ്ഞു സിനിമ ഇറങ്ങി ഏകദേശം 10 മാസം, 1 രൂപ, 1 ലക്ഷം അല്ല എങ്കിൽ 1 കോടി അത് തീയേറ്ററുകാരുടെ പക്കൽ നിന്ന് കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം എന്നു മനസിലായത്. അതും അവരുടെ സമയത്തിന് അനുസരിച്ച്. അതോ, ഏതോ കാലത്തു ഉണ്ടാക്കിവച്ച കുറെ പ്രമാണങ്ങളും. ഈ പ്രമാണങ്ങൾ പോസ്റ്റിൽ തന്നെ അയക്കണം. അത് കഴിഞ്ഞ് പിന്നെയും കാത്തിരിക്കണം, വേഴാമ്പലിനെ പോലെ പണം കിട്ടാൻ. സജിമോൻ പാറയിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
https://www.facebook.com/Sajimonparayil/posts/3216243658419845
പ്രതികരിക്കാൻ ഇവിടെ എഴുതുക