Home KERALA ജാ​ഗ്ര​ത​യ​ല്ല, പേ​ടി​യാ​ണ് നാ​ടി​ന്; പെ​റ്റ​മ്മ​യെ​പ്പോ​ലും വീ​ട്ടി​ൽ ക​യ​റ്റാ​തെ മ​ക്ക​ൾ; നാ​ടി​ന്‍റെ സു​ര​ക്ഷ തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ...

ജാ​ഗ്ര​ത​യ​ല്ല, പേ​ടി​യാ​ണ് നാ​ടി​ന്; പെ​റ്റ​മ്മ​യെ​പ്പോ​ലും വീ​ട്ടി​ൽ ക​യ​റ്റാ​തെ മ​ക്ക​ൾ; നാ​ടി​ന്‍റെ സു​ര​ക്ഷ തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു…

കോ​ട്ട​യം: കൊ​റോ​ണ പേ​ടി​മൂ​ലം ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​ർ​പോ​ലും നാ​ടി​ന്‍റെ സു​ര​ക്ഷ തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.

പ്രാ​യ​മാ​യ​വ​ർ, ഗർഭിണികൾ, കുട്ടികൾ, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ സ​ർ​ക്കാ​ർ, വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഉ​റ്റ​വ​രും ഉ​ട​യ​വ​രും പോ​ലും കൊ​റോ​ണ പേ​ടി​യി​ൽ ഇ​വ​രെ കൈ ​ഒ​ഴി​യു​മ്പോ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടങ്ങൾ പു​തി​യ പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്.

എ​ല്ലാ​വ​ർ​ക്കും സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ നിര്‍ബന്ധിച്ചാണ്‌ പ​ല​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്രാ​യ​മാ​യ ദ​മ്പ​തി​ക​ളു​ടെ ദു​ര​വ​സ്ഥ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ എ​ൺ​പ​ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഇ​വ​രെ മ​ക​ൻ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല.

കൊ​റോ​ണ പേ​ടി ത​ന്നെ​യാ​യി​രു​ന്നു കാ​ര​ണം. 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക​ഴി​യാ​നാ​ണ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ച​ട്ടം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടി​ട്ടു​പോ​ലും ഇ​രു​വ​രെ​യും വീ​ട്ടി​ൽ ക​യ​റ്റാ​ൻ മ​ക​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ ഇ​വ​രെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

വൃ​ദ്ധ​ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​ന് രോ​ഗം പി​ടി​പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്തി​ടെ രോ​ഗം ഭേ​ദ​മാ​യി. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

അ​പ്പോ​ഴും പി​താ​വി​നെ വീ​ട്ടി​ൽ ക‍​യ​റ്റാ​ൻ മ​ക​ൻ ത​യാ​റ​ല്ല. ഇ​തോ​ടെ പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ടു. മ​ക​നെ നിര്‍ബന്ധി‌ച്ച്‌ ഇ​ദ്ദേ​ഹ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന അ​മ്മ​യെ ഇ​പ്പോ​ഴും വീ​ട്ടി​ൽ ക​യ​റ്റാ​ൻ ഈ ​മ​ക​ൻ ത​യാ​റാ​യി​ട്ടി​ല്ല.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി​പോ​യ മ​ക്ക​ൾ തി​രി​കെ എ​ത്തി​യാ​ൽ വീ​ട്ടി​ൽ ക​യ​റ്റാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​കാ​ത്ത സം​ഭ​വ​ങ്ങ​ളും ഉ​ണ്ട്.

ബൈ​ക്കി​ലും മ​റ്റു​മാ​ണ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച് ഇ​വ​ർ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ വീ​ടി​ന്‍റെ വാ​തി​ൽ ഇ​വ​ർ​ക്ക് മു​ന്നി​ൽ കൊ​ട്ടി​യ​ട​ക്കു​ക​യാ​ണ് സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ.

ഇ​ത്ത​ര​ത്തി​ൽ‌ എ​ത്തു​ന്ന ചെ​റു​പ്പ​ക്കാ​രെ​യും സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. വീ​ട്ടി​ൽ ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ മു​റി​ക​ളി​​ല്ലാ​ത്ത​വ​രും ഇ​പ്പോ​ൾ സ്ഥാ​പ​ന​ക്വാ​റ​ന്‍റൈ​നി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്.

പു​റ​ത്തു​നി​ന്നും എ​ത്തി​യ വ്യ​ക്തി​ക്ക് വീ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ കൊ​ടു​ത്ത് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യാ​ലും അ​തി​നും സാ​ധി​ക്കു​ന്നി​ല്ല. കാ​ര​ണം മ​റ്റ് ബ​ന്ധു​ക്ക​ളാ​രും ഇ​വ​രെ അ​ടു​പ്പി​ക്കി​ല്ല എ​ന്ന​തു ത​ന്നെ.

ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ന​ഴ്സ് സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഓ​ടി​ക്കാ​നെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റേ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ. ഇ​വ​ർ ഒ​ടു​വി​ൽ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് വീ​ട്ടി​ൽ ക​ഴി​യാ​നാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വി​ല്ല​ൻ.

അ​ടു​ത്തി​ടെ കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം അ​ര​ങ്ങേ​റി. കൊ​റോ​ണ ബാ​ധി​ത​നാ​യ വ്യ​ക്തി രോ​ഗം പി​ടി​പെ​ടു​ന്ന​തി​നു മു​ൻ​പ് ഭാ​ര്യ​വീ​ടാ​യ ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തി.

ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജാ​ഗ്ര​താ ക​മ്മി​റ്റി​ക്കാ​ർ വാ​ട്സ്ആ​പ്പി​ലി​റ​ങ്ങി. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ളു​ടെ ആ​കെ കാ​ത​ൽ. അ​നാ​വ​ശ്യ ഭീ​തി ചാ​ലി​ച്ച സ​ന്ദേ​ശം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്കാ​ണ് കൈ​മാ​റി എ​ത്തി​യ​ത്.

Also Read :   ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍; ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

പു​റം നാ​ടു​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രെ ഭ​യ​ത്തോ​ടും വി​ദ്വേ​ഷ​ത്തോ​ടെ​യു​മാ​ണ് നാ​ട് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. പേ​ടി​വേ​ണ്ട ജാ​ഗ്ര​ത മ​തി​യെ​ന്ന വാ​ക്കു​ക​ളൊ​ക്കെ പു​റം​പൂ​ച്ചു​ക​ൾ മാ​ത്ര​മാ​യി. ക​ണ്ണാ​ൽ‌ കാ​ണാ​ൻ ക​ഴി​യാ​ത്ത ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ സൂ​ഷ്മാ​ണു ഇ​പ്പോ​ൾ ര​ക്ത​ബ​ന്ധ​ങ്ങ​ളു​ടെ വി​ല കൂ​ടി തൂ​ക്കി​നോ​ക്കു​ക​യാ​ണ്.