തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയവരുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ലെന്നും അവര്‍ക്ക് ഉചിതമായ രീതിയില്‍ അവസരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ ജാഗ്രതയോടെയും അച്ചടക്കത്തോടെയുമാണ് പരീക്ഷയ്ക്ക് എത്തിയത്.
അധ്യാപകരും പിടിഎകളും മികച്ച ഇടപെടല്‍ നടത്തി. സുഗമമായ നടത്തിപ്പിന് സ്വീകരിച്ച സുരക്ഷാനടപടികള്‍ തൃപ്തികരമാണ്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പൊലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതുപോലെതന്നെ അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതിനും പൊലീസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക