അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 16.98 ലക്ഷമായി ഉയർന്നു. ബ്രസീലിൽ മരണസംഖ്യ 25,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,086 പേർ മരിച്ചതിനെ തുടർന്നാണിത്. ഒറ്റ ദിവസത്തിൽ 20,599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസീലിൽ രോഗികളുടെ എണ്ണം 4,11,821 ആയി.
ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേറെയായി. ലോകമെമ്പാടും 56.85 ലക്ഷം പേർക്കാണ് കൊറോണ വൈറസ് പിടിപെട്ടത്. ഇതിൽ 23.49 ലക്ഷം പേർ രോഗ വിമുക്തരായി. ഇതുവരെ 3.54 ലക്ഷം പേരാണ് മരിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 1,00,276 പേരാണ് മരിച്ചത്. യുകെയിൽ 37,542 പേരും ഇറ്റലിയിൽ 33,072 പേരും ഫ്രാൻസിൽ 28,599 പേരും സ്പെയിനിൽ 27,117 പേരും മരിച്ചു.അമേരിക്ക കഴിഞ്ഞാൽ ബ്രസീലിലും റഷ്യയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ. റഷ്യയിൽ 3.70 ലക്ഷം പേർക്കും യുകെയിൽ 2.68 ലക്ഷം പേർക്കും സ്പെയിനിൽ 2.36 ലക്ഷം പേർക്കും ഇറ്റലിയിൽ 2.31 ലക്ഷം പേർക്കും രോഗം പിടിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക