ദിവസവും കൂടുതല്‍ വെള്ളം കുടിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെള്ളം കുടിക്കുമ്പോള്‍ കോശങ്ങളിലേയ്ക്ക് എത്തുന്ന ഓക്സിജന്റെ അളവ് കൂട്ടുന്നു.
ആരോഗ്യകരവും ഉന്മേഷകരവുമായ കുടുംബജീവിതത്തിന് പ്രധാന പങ്കുവഹിക്കുന്നത് ആരോഗ്യകരമായ കിടപ്പറ തന്നെയാണ്. കിടപ്പറയില്‍ പങ്കാളികള്‍ പരസ്പരം നന്നായി മനസിലാക്കുന്നതും ചില ശീലങ്ങള്‍ പിന്തുടരുന്നതും മികച്ച ലൈംഗികാനുഭവം സാധ്യമാക്കും. ലൈംഗിക ജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതുന്ന ട്രസി കോക്സ് ഇതു സംബന്ധിച്ച് ദമ്പതികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ദിവസവും കൂടുതല്‍ വെള്ളം കുടിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെള്ളം കുടിക്കുന്നത് കോശങ്ങളിലേയ്ക്ക് എത്തുന്ന ഓക്സിജന്റെ അളവ് കൂട്ടുന്നു. ഇത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും നല്‍കും. കൂടാതെ രതിമൂര്ച്ഛയുടെ സമയത്ത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. യോനിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മ ലൈംഗിക താല്‍പ്പര്യം വളരെയധികം കുറയ്ക്കുന്നു. ശാരീരികമായോ മാനസികമായോ ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരിക്കലും ലൈംഗികത ആസ്വദിക്കാന്‍ കഴിയില്ല. നന്നായി ഉറങ്ങിയ ശേഷമുള്ള അടുത്ത ദിവസം കിടപ്പറയില്‍ കൂടുതല്‍ ഉണര്‍വ് ലഭിക്കുകയും സെക്സില്‍ കൂടുതല്‍ താല്‍പ്പര്യം തോന്നുകയും ചെയ്യും. നന്നായി ഉറങ്ങുന്നത് ടെന്‍ഷന്‍,ഡിപ്രഷന് എന്നിവ കുറയാന്‍ സഹായിക്കും. ഒപ്പം ലൈംഗിക ഹോര്‍മോണായ ഇസ്ട്രജന്‍, ടെസ്റ്റിസ്റ്റിറോണ് തുടങ്ങിയവയുടെ ഉത്പാദനവും കൂടും. ഇത് മികച്ച ലൈംഗികാനുഭവത്തിന് സഹായിക്കും.
കിടപ്പറയില്‍ പരസ്പരം സെക്സ് ഫാന്റസികള്‍ പരീക്ഷിക്കാന്‍ തയാറാകുന്നത് ലൈംഗിക ജീവിതം കൂടുതല്‍ ഉന്മേഷമുള്ളതും ആരോഗ്യകരവുമാക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ കാരണമാകും. ഇത് ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് തടസമാണ്. അതുകൊണ്ട് തന്നെ കിടപ്പറയിലേയ്ക്ക് പോകും മുമ്പ് മിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക