തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കാലവര്‍ഷം എത്തിയത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ആശങ്ക ഉയര്‍ത്തുന്നു. കുറച്ചു വര്‍ഷങ്ങളായി മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന മറ്റു പകര്‍ച്ചവ്യാധികള്‍ ഇൗ വര്‍ഷവും കേരളത്തിലുണ്ടാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പ്രവാസികളുടെ വരവോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതും കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ് പകര്‍ച്ചവ്യാധികളുമായി കാലവര്ഷത്തിെന്റ വരവ്. ഇതോടെ കോവിഡ് പ്രതിേരാധ പ്രവര്‍ത്തനങ്ങളും താളം തെറ്റാനിടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക