കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ആഭരണങ്ങള്‍ കണ്ടെത്തി. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്.
സൂരജിന്റെ വീട്ടില്‍ നടന്ന തെളിവെടുപ്പിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സൂരജിന്റെ അച്ഛനാണ് സ്വര്‍ണ്ണം കുഴിച്ചിട്ട സ്ഥലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തത്.
അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അച്ഛനെ ചോദ്യം ചെയ്യുകയാണ്.
വിവാഹ സമയത്ത് ഉത്രയുടെ കുടുംബം 98 പവന്റെ ആഭരണങ്ങളാണ് നല്‍കിയിരുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ അടൂരിലെ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.
സ്വര്‍ണം സൂരജ് എടുത്തിട്ടുണ്ടെന്ന സംശയം കൊലപാതക ശേഷം ഉത്രയുടെ കുടുംബം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക